ഇന്നെന്‍റെ ചങ്കിലെ മരവിച്ച മൗനത്തിന്‍ നനവറ്റ വിറപോലെ.
ഇന്നലെ ഭൂകമ്പം ഇത്രയ്ക്ക് തൂത്തെറിഞ്ഞിട്ടുണ്ടാകില്ല
ഇന്നെന്‍റ കിനാവിലെ സാമ്രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞമാതിരി.
ഇന്നലെ ഭൂകമ്പം ഇത്രയേറെ അലമുറയിട്ടിട്ടുണ്ടാകില്ല
ഇന്നു ഞാനെന്‍റ പ്രിയപ്പെട്ടവരുടെ ശേഷിപ്പിനുമുമ്പില്‍ വാവിട്ടുകരയുന്നതുപോലെ.
ഇനിയുമുണ്ടാകുമോ എന്നിലൊരു പുഞ്ചിരി
ഇന്നലെ ഞാനെന്‍ ഉറ്റവര്‍ക്കൊപ്പം വിരാജിച്ചതുപോലെ....
ഹൃദയഭേദകം
മറുപടിഇല്ലാതാക്കൂ