2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കൂട്ടുകാരി


ഒത്തിരിനാള്‍കൂടി അന്നുനമ്മള് കണ്ടിരുന്നു.
മിണ്ടാന്‍പേലും കൂട്ടാക്കിയില്ലെന്നും
വലിയ അഹങ്കാരമായിരുന്നെന്നും നീ എന്നെ കുറ്റപ്പെടുത്തി.
"നീയാണ് മിണ്ടാതിരുന്നത് നിനക്കാണ് അഹങ്കാരം"
ഞാനും നിന്നെ കുറ്റപ്പെടുത്തി.
പിന്നീട് ചിന്തിച്ചപ്പോള്‍ മനസ്സിലായി
നീ പറഞ്ഞതാണ് ശരിയെന്ന്,
നിന്നെയാണ് സമ്മതിക്കേണ്ടതെന്ന്
അല്ലെങ്കില്‍ നീ സമ്മതിക്കില്ലല്ലോ!

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

മൂന്നാം ലോകഹായുദ്ധം

മൂന്നാമതൊരു യുദ്ധമുണ്ടെങ്കില്‍
അത് ജലത്തിനും വേണ്ടിയാകും
അന്ന് നിന്‍റെ കണ്ണീരിന്
ഞാന്‍ എന്ത് വില നല്കേണ്ടിവരും..

x

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

നഷ്ടസ്വപ്നം


പാതയോരത്ത് നഷ്'പ്പെടുത്തിയ
 പൊന്‍ നാണയമായി
 നീയിന്നുമെന്നോര്‍മ്മയില്‍.
സ്വയം നഷ്'പ്പടാതെ നീയിന്നും
ആരുടെയോ കീശയില്‍.

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

ഭീരു



ഉത്തരത്തില്‍ തൂങ്ങിയാടുന്ന നിന്‍റെ
നിശ്ചലമായ ശരീരം കണ്ടപ്പോള്‍
ഞാന്‍ അറിയാതെ പറഞ്ഞുപോയി
"എന്നേക്കാള്‍ ഭീരുവായിപ്പോയല്ലോ നീ" എന്ന്.

2013, ജനുവരി 21, തിങ്കളാഴ്‌ച

അറിയുമോ?


''എന്നെ അറിയുമോ?''
''ഇല്ല''.
''ഒട്ടും അറിയില്ല?''
''നിങ്ങളെ അറിയാന്‍ നിങ്ങള്‍
എതെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?,
റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടോ?,
കുറഞ്ഞത് ഫെയ്സ് ബുക്കില്‍ എനിക്കൊരു 'റിക്വസ്റ്റെ'ങ്കിലും അയച്ചിട്ടുണ്ടോ?''
''മേനെ അച്ഛനോടിങ്ങനെയൊന്നും........................

പേര്


എനിക്കെന്‍റേതെന്ന് പറയാന്‍ എന്‍ പേര് മാത്രം
എനിക്കായാരോയിട്ടയെന്‍ പേര് മാത്രം.