2012, ഡിസംബർ 16, ഞായറാഴ്‌ച

സത്യം



സത്യം പറഞ്ഞവര്‍ക്കെല്ലാം മരണം പലവിധത്തില്‍

ഗാന്ധിക്കത് വെടിയുണ്ടയുടെ രൂപ്ത്തില്‍,

ക്രിസ്തുവിനത് കുരിശിന്‍റെ രൂപത്തില്‍......

എനിക്കിതെന്തിന്‍റെ രൂപത്തിലാണാവോ?
അതിനു ഞാന്‍ സത്യം പറഞ്ഞിട്ടില്ലല്ലോ!

2012, നവംബർ 30, വെള്ളിയാഴ്‌ച

ബേത്ലേഹേം ലോഡ്ജ്


ഇന്ന് അയാളുടെ ജന്മദിനമായതുകൊണ്ടാകാം
ജനിച്ചസ്ഥലത്തുതന്നെ അതാഘോഷിക്കാനെത്തിയത്.

ബേത്ലെഹേമില്‍ ആഘോഷങ്ങളുടെ പൊടിപൂരം
സത്രത്തിന്‍റെ വാതിലില്‍ അയാളും മുട്ടിനേക്കി.
'റിസപിഷണിസ്റ്റ്' സ്വീകരിച്ചിരുത്തി,

'ബുക്കിംഗ് ഡേറ്റകള്‍' പരിശേധിച്ചു.
അല്പം വിഷമത്തോടെ പറഞ്ഞു
'സോറി സര്‍, ഇന്ന് ക്രിസ്മസാണ്
റൂമുകളെല്ലാം ബുക്കിഡാണ്'
അയാളങ്ങനെ വീണ്ടും കാലിത്തൊഴുത്തില്‍..........


2012, നവംബർ 27, ചൊവ്വാഴ്ച

ബസ്റ്റോപ്പ്

ഒത്തിരിപേരുണ്ട് ബസും കാത്ത്
ബസുവന്നപ്പോള്‍ കയറിയതവള്‍ മാത്രം.

ചൊറി

ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊറിയൊരസുഖമായി
ചൊറിയിന്‍മേല്‍ചൊറിഞ്ഞ് ചൊറിയൊരു സുഖമായി.

ഒരു ചമ്മന്തിയെക്കുറിച്ച്.

ഇത് ചെറുകവിതകളാണ്.ആര്‍ക്കും മനസ്സിലാകുന്ന ഭാഷയാണ്. ഭാഷ മലയാളത്തേക്കാളുപരി ഹൃദയത്തിന്‍റേതാണ്. ചിന്തകളും നര്‍മ്മവും ജീവിതത്തിന്‍റ അരകല്ലില്‍ ചാലിച്ച ഒരു ചമ്മന്തി പരുവം.