എനിക്കൊരോണമുണ്ണാന്‍ കൊതിയായി
പലതരം കറിവേണമെന്നപിടിവാശിയില്ലാതെ.
വായ്ക്കുരചിയായെന്തെങ്കിലുമൊന്നുമാത്രം മതി.
ഓണത്തിനു തന്നെ വേണമെന്നില്ല
പട്ടിണികിടന്നുമരിക്കുന്നതിന്‍മുന്പെന്നെങ്കിലും.
മാവേലിയെത്താന്‍ കാക്കേണ്ട, മന്നവരാരെങ്കിലും മൊരുത്തനായികൂടേ.
എനിക്കൊരോണമുണ്ണാന്‍ കൊതിയായി.....