2014, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ഓണമുണ്ണാന്‍ കൊതിയായി....


എനിക്കൊരോണമുണ്ണാന്‍ കൊതിയായി
പലതരം കറിവേണമെന്നപിടിവാശിയില്ലാതെ.
വായ്ക്കുരചിയായെന്തെങ്കിലുമൊന്നുമാത്രം മതി.
ഓണത്തിനു തന്നെ വേണമെന്നില്ല
പട്ടിണികിടന്നുമരിക്കുന്നതിന്‍മുന്പെന്നെങ്കിലും.
മാവേലിയെത്താന്‍ കാക്കേണ്ട, മന്നവരാരെങ്കിലും മൊരുത്തനായികൂടേ.
എനിക്കൊരോണമുണ്ണാന്‍ കൊതിയായി.....

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പകല്‍ മാന്യന്‍..............


ഉറുന്പിന്‍റെ തലെയെടുത്തിട്ട് ഉടലുപിടയുന്നതു നോക്കി
ആസ്വദിക്കുകയാണാ മാന്യന്‍
ഒരു ഉറുന്പിനെ പോലും ദ്രോഹിക്കാറില്ലാത്ത
 ആ പകല്‍ മാന്യന്‍